skip to main |
skip to sidebar
ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം.....!
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം......!
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം
കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ
ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ ഓര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു,, നിന്നെ എനിക്ക് മറക്കുവാന്‍ കഴിയില്ല...!
കേള്‍ക്കാതെ പോയൊരു തേങ്ങല്‍...
കാണാതെ പോയ സ്വപ്നം...
എല്ലാം പാതിയിലാക്കി നീ എങ്ങോട്ടാണ് പടിയിറങ്ങിയത് ?
ശൂന്യതയുടെ അഗാതയിലെയ്ക്ക് നീ എന്തിനെന്നെ തനിച്ചാക്കി പോയത്....?
സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു...!
രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു,
ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.
മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍....,
ഓരോ ദിവസവും ഓരോ നിമിഷവും നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.
നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു.
ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്......