Tuesday

" പെയ്തൊഴിയാത്ത മഴയില്‍ "



മഴയായ് എന്റെ കണ്ണുനീരിൽ അലിഞ പ്രണയമേ ......
എന്റെ പ്രണയാഗ്നിയിൽ വന്നണയുകിലെ.....
 ഇനിയും നിനക്കെന്തിത്ര മൌനം പ്രിയസഖീ ......
പെയ്തൊഴിയാത്ത മഴയായ്യെന്നെ പുണർന്നീടകിൽ ......

W@!T!nG.....!

Friday

മിഴിനീര്‍ തുള്ളികള്‍ ........!


നീ എന്നെ സ്നേഹിച്ചപ്പോള്‍ എനിക്ക് അത് വെറുമൊരു സൗഹൃദമായിരുന്നു ....!!..
പക്ഷെ നീ എന്നെ വിട്ടു പോകുന്നു എന്ന് ഞാന്‍ അറിയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങി ...!!.
വിരല്‍ തുമ്പില്‍ നിന്നും വഴുതി പോയ പ്രണയം ....
പിന്നെ കുറെ ഓര്‍മ്മകള്‍...
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഉള്ള കാത്തിരിപ്പു..
നഷ്ടബോധത്തിന്റെ വേദനയില്‍ ചാലിച്ച ഓര്‍മ്മകളും
ദ്രവിച്ചു തീരാറായ മനസ്സുമായി ഞാന്‍ ഇന്നും കാത്തിരിക്കുന്നു.......!!!!!!

❤......ഒാർമ്മെചപ്പ്......❤


തിരിച്ചു വരില്ല എന്നറിയാമെങ്കിലും
നീ ഒരിക്കലും വരാനിടയില്ലാത്ത വഴികളില്‍ പോലും
ഞാന്‍ കാത്തിരിക്കും....!

മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി നിമിഷങ്ങള്‍
കൊച്ചു കൊച്ചു തമാശകള്‍ ചെറിയ ചെറിയ നൊമ്പരങ്ങള്‍
ഓര്‍മകളുടെ ഇന്നലകളിലെയ്ക്ക്
അലസമായ് ഊളിയിടുമ്പോള്‍
ആ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി വന്നു മറഞ്ഞെങ്കില്‍
എന്ന് വെറുതെ മനസ്സ്......................!!!!!


നീ പറഞ്ഞു എന്റെ മനസ് രോഗാതുരമാണെന്നു,
നീ പറഞ്ഞു എന്റെ പെരുമാറ്റം നിനക്കിഷ്ടമല്ലെന്നു,
എന്നിട്ടും, എനിക്കെങ്ങിനെ ഒരു മുക്കുറ്റി പൂവിനെ
സ്നേഹിക്കാന്‍ കഴിഞ്ഞു......................?


ജീവിതത്തിന്റെ ഒറ്റപെടല്‍,, ആരുടെയൊക്കെയോ
നഷ്ടപെടല്‍,, അത് നമ്മെ തളര്തുന്നുവെങ്കില്‍
അതിനു ഒരു അര്‍ത്ഥമേ ഒള്ളു.
അവരെ നാം ഒരുപാട് സ്നേഹിച്ചിരുന്നു.

എന്റെ പ്രണയം .....!!!




പ്രണയം .....!!!
പ്രണയം എന്നില്‍ എപ്പോള്‍ വന്നെതെന്നു അറിയില്ല.... എന്നാണ് ഞാന്‍ എന്റെ പ്രണയത്തെ കുറിച്ച് നിന്നോട് പറഞ്ഞത് ,,
എവിടെവെച്ചാണ് എന്റെ പ്രണയത്തെ കുറിച്ച് നിന്നോട് സംസാരിച്ചത്,,
ഒരുപക്ഷെ ഞാന്‍ അറിയാതെ തന്നെ എന്റെ ഹൃദയം നിന്നെ ഒരുപാട് സ്നേഹിക്കുന്നുടാവണം,,,

നിന്റെ കണ്ണുകളിലെ സ്നേഹത്തിന്‍ തിളക്കം,,
നിന്റെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍ പുഞ്ചിരി,,
നിന്റെ സ്നേഹത്തിന്‍ കിളിക്കൊഞ്ചല്‍,,
ഞാന്‍ പ്രണയിക്കുന്നു ....,
എനിക്ക് സ്വന്തമാക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും ...!
നഷ്ട്ടപ്പെടുവാനായ് ഒന്നുമില്ലതവന് പ്രണയത്തിന്‍
നഷ്ട്ടബോധം തിരിച്ചരിവില്ലതതാവാം....!

എങ്കിലും ഞാന്‍ പ്രണയിക്കുന്നു....
പ്രണയത്തിന്‍ നോവ്‌ മനസ്സില്‍ കത്തിയെരിയുംബോഴും....!!

Wednesday

" ഓര്‍മിക്കുവാന്‍ നിനക്കെന്തു നല്‍കണം? "


ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം.....!
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം......!
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം

കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ

ദുരിതമോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്‍പല്‍പ്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്‍റെ
മധുരം മിഴിപ്പൂ നനച്ചുവോ ഓര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു,, നിന്നെ എനിക്ക് മറക്കുവാന്‍ കഴിയില്ല...!

Sunday

"കേള്‍ക്കാതെ പോയൊരു തേങ്ങല്‍... "


കേള്‍ക്കാതെ പോയൊരു തേങ്ങല്‍...
കാണാതെ പോയ സ്വപ്നം...
എല്ലാം പാതിയിലാക്കി നീ എങ്ങോട്ടാണ് പടിയിറങ്ങിയത് ?
ശൂന്യതയുടെ അഗാതയിലെയ്ക്ക് നീ എന്തിനെന്നെ തനിച്ചാക്കി പോയത്....?
സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു...!
രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു,
ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.
മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍....,
ഓരോ ദിവസവും ഓരോ നിമിഷവും നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.
നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു.
ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്......