ചില പിന്‍വിളികള്‍ അങ്ങനെയാണ്
മുറുകുന്ന വിരലുകള്‍ തമ്മില്‍അരുതേയെന്ന് വിലക്കുന്ന പോലെ.
ഒറ്റക്കു പോകേണ്ട ദൂരങ്ങളത്രയുംനിറയുന്ന മിഴികളില്‍ തെളിയുന്ന പോലെ.
വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ പിന്നെയുംകൈ വീശി തിരികെ വിളിക്കുന്ന പോലെ.
അതെ,
ചില പിന്‍വിളികള്‍ അങ്ങനെയാണ്,
അത്രയ്ക്ക് നിശബ്ദമാണ്...
"അസാന്നിധ്യം കൊണ്ടു സാന്നിധ്യം അറിയിക്കുന്ന നീ ആര്?
എന്‍റെ അവസാനത്തെ രഹസ്യം വരെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്.
മൌനമാണ് എപ്പോഴും നിന്‍റെ മറുപടി.
ഒരു വാക്ക്...
വെറും ഒരു വാക്ക്...
ഒറ്റവാക്ക്...
അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്,
നീ തരാത്തതും..."