Friday

എന്റെ പ്രണയം .....!!!




പ്രണയം .....!!!
പ്രണയം എന്നില്‍ എപ്പോള്‍ വന്നെതെന്നു അറിയില്ല.... എന്നാണ് ഞാന്‍ എന്റെ പ്രണയത്തെ കുറിച്ച് നിന്നോട് പറഞ്ഞത് ,,
എവിടെവെച്ചാണ് എന്റെ പ്രണയത്തെ കുറിച്ച് നിന്നോട് സംസാരിച്ചത്,,
ഒരുപക്ഷെ ഞാന്‍ അറിയാതെ തന്നെ എന്റെ ഹൃദയം നിന്നെ ഒരുപാട് സ്നേഹിക്കുന്നുടാവണം,,,

നിന്റെ കണ്ണുകളിലെ സ്നേഹത്തിന്‍ തിളക്കം,,
നിന്റെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍ പുഞ്ചിരി,,
നിന്റെ സ്നേഹത്തിന്‍ കിളിക്കൊഞ്ചല്‍,,
ഞാന്‍ പ്രണയിക്കുന്നു ....,
എനിക്ക് സ്വന്തമാക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും ...!
നഷ്ട്ടപ്പെടുവാനായ് ഒന്നുമില്ലതവന് പ്രണയത്തിന്‍
നഷ്ട്ടബോധം തിരിച്ചരിവില്ലതതാവാം....!

എങ്കിലും ഞാന്‍ പ്രണയിക്കുന്നു....
പ്രണയത്തിന്‍ നോവ്‌ മനസ്സില്‍ കത്തിയെരിയുംബോഴും....!!