ഒന്നും പറയാതെ പോയി നീയെങ്കിലും.....,ഒരിക്കലും ആരോടും വിടപറയില്ല എന്നും പറഞ്ഞിരുന്നില്ലേ.........
അതിരുകള്‍ നിര്‍ണയിക്കപ്പെട്ട ഒരു ലോകത്താണ് ഞാന്‍,
പുറത്തു കടക്കാനാവാതെ വളയപ്പെട്ട ഈ ചുവരുകള്‍ക്കുള്ളില്‍ പ്രയോജനമില്ലാതെ.......,
വെറുതെ പിടഞ്ഞു കൊണ്ടിരിക്കുന്നു.
എന്‍റെ തന്നെ ചിന്തകളുടെ തടവുകാരനായ്
എവിടെ വെച്ചാണ് സ്വപ്നങ്ങളിലെ നിലാവ് മാഞ്ഞത് ?
എപ്പോഴാണ് കാഴ്ചകളിലെ നിറങ്ങള്‍ മങ്ങിത്തുടങ്ങിയത് ?
വേദനയുടെ നടുക്കങ്ങള്‍ ബാക്കിയാവുന്ന ഈ ലോകത്ത് ഞാന്‍ തനിച്ചാണ്. തീര്‍ത്തും തനിച്ച്........,
