Thursday

" അറിയാതെ പറഞ്ഞുപോയൊരു വാക്ക് "

കാലം വളരെയേറെ കടന്നുപോയി,
ദൂരം ഒരുപാടു നടന്നു നീങ്ങി,
സമയം വളരെയേറെ വൈകിപ്പോയി,
എന്നിലെ എന്നെ തിരിച്ചറിയാന്‍.
ക്ഷമിക്കുക നീ.....!!!
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ്‌,
മനസ്സ് ഉരുകിയോലിക്കുമ്പോള്‍
പറഞ്ഞുപോയ ഓരോ വാക്കും എന്നെ തന്നെ ദഹിപ്പിക്കുന്നു.
ഇപ്പോള്‍ മുന്നില്‍ വെറും ശൂന്യത.
നാളെയെ
നല്കാന്‍ എനിക്ക് കഴിയുകയില്ല,
ഇന്നലെയെ ഞാന്‍ നല്കിയതുമില്ല.
എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങള്‍‍എന്നേക്കുമായ് അസ്തമിച്ചു പോയ്...!