
ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്.
എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്.
ഇനി എത്ര നാള്‍?
അറിയില്ല.
പക്ഷെ ഒന്നറിയാം,
നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും.
അതൊരു വിശ്വാസമാണ്.
ശക്തിയാണ്.
അത് മാത്രമാണ് ശാശ്വതമായ സത്യവും.
ഞാന്‍ കാത്തിരിക്കുന്നു.
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...
